Sorry, you need to enable JavaScript to visit this website.

വിദേശങ്ങളിലേക്ക് വന്‍തുക കടത്താനുള്ള ശ്രമങ്ങള്‍ സൗദി കസ്റ്റംസ് പരാജയപ്പെടുത്തി

റിയാദ് - വിദേശങ്ങളിലേക്ക് വന്‍തുക കടത്തുന്നതിനുള്ള ശ്രമങ്ങള്‍ സൗദി കസ്റ്റംസ് പരാജയപ്പെടുത്തി. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഒന്നര കോടി റിയാലാണ് ഏതാനും പേര്‍ വിദേശങ്ങളിലേക്ക് നിയമ വിരുദ്ധമായി കടത്താന്‍ ശ്രമിച്ചതെന്ന് സൗദി കസ്റ്റംസ് അറിയിച്ചു.
പണവും മറ്റു നിരോധിത വസ്തുക്കളും കടത്തുന്നവരെ കുറിച്ച് 1910 എന്ന നമ്പറില്‍ വിവരമറിയിച്ച് എല്ലാവരും സഹകരിക്കണമെന്ന് സൗദി കസ്റ്റംസ് ആവശ്യപ്പെട്ടു.

പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം അനുസരിച്ച്, പണവും സ്വര്‍ണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാലില്‍ കൂടുതല്‍ പണം കൈവശം വെക്കുന്ന യാത്രക്കാര്‍ അതേക്കുറിച്ച് പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കി കസ്റ്റംസില്‍ മുന്‍കൂട്ടി വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. സൗദിയില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്.

 

Latest News