തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. 19 മണ്ഡലങ്ങളില്‍ പോളിങ് 70 ശതമാനം പിന്നിട്ടു. പോളിങ് സമയം അവസാനിച്ചിട്ടും പല മണ്ഡലങ്ങളിലും നീണ്ട ക്യൂ തുടരുകയാണ്. അഞ്ച് മണിയോടെ കണ്ണൂരില്‍ 76 ശതമാനം പോളിങ് രേഖപ്പെടുത്തി മലപ്പുറം, പൊന്നാനി, മാവേലിക്കര എന്നിവിടങ്ങളില്‍ പോളിംഗ് കുറവാണ്. മലപ്പുറത്ത് 69.29 ഉം പൊന്നാനിയില്‍ 68.31 ശതമാനവുമാണ് പോളിങ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിങ്. മരിച്ചവരെയും ഇരട്ടിച്ച പേരുകളും പരമാവധി ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ച ശേഷമുള്ള കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിങ്.
പോളിങ് വര്‍ധിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇരു മുന്നണികളും പ്രതീക്ഷക്കുന്നു.
പത്തനംതിട്ട മല്ലപ്പള്ളിയിയില്‍ പുറമറ്റത്ത് ബി.ജെ.പി ബൂത്ത് ഏജന്റിനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. തലയ്ക്കും ശരീരത്തിലും പരിക്കേറ്റ പുറമറ്റം പുത്തന്‍പറമ്പില്‍ മനു സോമനാഥനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.