Sorry, you need to enable JavaScript to visit this website.

വിവിപാറ്റില്‍ വോട്ടു മാറി കാണിച്ചെന്ന പരാതി തെളിയിക്കാനായില്ല; വോട്ടര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം- വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമല്ല വിവി പാറ്റ് യന്ത്രത്തിലെ സ്ലിപ്പില്‍ കാണിച്ചതെന്ന പരാതി തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പരാതിക്കാരനായ വോട്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം ബൂത്തില്‍ വോട്ടു ചെയ്ത എബിന്‍ എന്ന വോട്ടറാണ് ആരോപണമുന്നയിച്ചത്. വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് സ്ലിപ്പില്‍ തെളിഞ്ഞതെന്ന് എബിന്‍ ആരോപിച്ചതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ പരാതി എഴുതി വാങ്ങി നടപടിക്രമം അനുസരിച്ച് ടെസ്റ്റ് വോട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പോളിങ് ഏജന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ നടന്ന ടെസ്റ്റ് വോട്ടില്‍ ആരോപണം ശരിയാണെന്ന് തെളിയിക്കാന്‍ എബിനു കഴിഞ്ഞില്ല. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെഡ് പോലീസ് എബിനെതിരെ കേസെടുക്കുകയായിരുന്നു. 

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിക്കുന്ന വോട്ടര്‍മാര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ പരാതി എഴുതി വാങ്ങാനും ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ കേസെടുക്കാനും തെരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
 

Latest News