Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

പോളിങിനിടെ നാലു പേര്‍ കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം- സംസ്ഥാനത്ത് വിവിയിടങ്ങളിലായി പോളിങിനെ നാലു പേര്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കിളിക്കൊല്ലൂരിലെ പോളിങ് ബൂത്തില്‍ മണി (59), കണ്ണൂര്‍ ചൊക്ലില്‍ രാമിവിലാസ ഹൈസ്‌കൂളിലെ ബൂത്തില്‍ വരി നില്‍ക്കുകയായിരുന്ന 64-കാരിയായ മോടോളില്‍ വിജയ, പത്തനംതിടട വശേരിക്കര പേഴുംപാറയില്‍ ചാക്കോ മത്തായി, എറണാകുളം പാറപ്പുറം കുമാരാനാശാന്‍ യുപി സ്‌കൂളിലെ ബൂത്തില്‍ ത്രേസ്യാമ്മ എന്നിവരാണ് കുഴഞ്ഞു വീണു മരിച്ചത്.

കണ്ണൂരില്‍ വോട്ടു ചെയ്തു വീട്ടില്‍ തിരിച്ചെത്തിയ വയോധികന്‍ തളര്‍ന്നു വീണു മരിച്ചു. തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാര്‍ ആണു മരിച്ചത്. വീട്ടില്‍ കുഴഞ്ഞ വീണ മാരാരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest News