വൈദ്യുതി നിലച്ചു; യന്ത്രം തകരാറിലായി പലയിടത്തും വോട്ടെടുപ്പ് വൈകി

മുസ്ലിം ലീഗ് നേതാക്കളായ പാണക്കട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സികെഎംഎംഎഎല്‍പി സ്‌കൂളിലെ ബൂത്തിനു മുന്നില്‍ കാത്തുനില്‍ക്കുന്നു.

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.  രോവിലെ ഏഴിനു തന്നെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും പോളിങ് ആരംഭിച്ചുവെങ്കിലും പലയിടത്തും വോട്ടിങ് യന്ത്രം തകരാറിലായി. ഇതു പരിഹാരിച്ചാണ് വോട്ടെടുപ്പ് തുടരുന്നത്.  വൈകിട്ട് ആറു വരെയാണു പോളിങ്. വൈകിട്ട് ആറിനംകം ക്യൂവില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലേ വൈകിയും വോട്ട് ചെയ്യാന്‍ അനുവദിക്കൂ.
കാസര്‍കോട് ജില്ലയില്‍ ഏഴിടത്തു പോളിങ് യന്ത്രം തകരാറിലായി.
ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഏഴു ബൂത്തുകളിലും പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകി.
പൊന്നാനി, മലപ്പുറം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ പലയിടത്തും വൈദ്യുതി നിലച്ചതിനാലും വോട്ടെടുപ്പ് വൈകി. ഇവിടങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്നാണ് വൈദ്യുതി നിലച്ചത്. മലയോരമേഖലയിലെ ചെറിയ റോഡുകളില്‍ മരം വീണു ഗതാഗതം മുടങ്ങി. മാറാക്കര പഞ്ചായത്തിലെ ചെറുപറമ്പ് ജി.എല്‍.പി സ്‌കൂളിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി. 59,60 നമ്പര്‍ ബൂത്തുകള്‍  സുരക്ഷിത സ്ഥാനത്തേക്ക് ബൂത്തിന്റെ പ്രവര്‍ത്തനം മാറ്റി വോട്ടിങ് തുടരുന്നുണ്ട്.  

 

 

 

Latest News