Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രിയങ്കാ ഗാന്ധിക്ക് ബൊക്കെ നൽകി ജുനൈസ്;  പ്രവർത്തകർക്ക് സംഭാരം നൽകി ജിദ്ദ കെ.എം.സി.സിയും

ജിദ്ദ- വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് നിലമ്പൂരിൽ എത്തിയ പ്രിയങ്കാ ഗാന്ധിയെ ബൊക്കെ നൽകി സ്വീകരിക്കാൻ അവസരം ലഭിച്ചതിന്റെ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അനർഘ നിമിഷങ്ങൾ അയവിറക്കി എന്നും മനസ്സിൽ താലോലിക്കാൻ ഒരനുഭവക്കുറിപ്പായി മാറിയ ആഹ്ലാദത്തിലാണ് മലപ്പുറം ജില്ലാ ജിദ്ദ കെ.എം.സി.സിയുടെ ഓർഗനൈസിങ് സെക്രട്ടറി കൂടിയായ കെ.ടി ജുനൈസ്. 
ചുട്ടുപൊള്ളുന്ന വെയിലത്ത് പ്രിയങ്കയെ ഒരു നോക്കു കാണാനും, അവർ പറയുന്നത് കേൾക്കാനും അലകടലായി നിലമ്പൂരിൽ എത്തിയ ആയിരങ്ങൾക്ക് അൽപമൊരു ആശ്വാസമായി ആയിരക്കണക്കിന് സംഭാര പൊതികൾ വിതരണം ചെയ്ത് ദാഹത്തിന് ശമനം കണ്ടെത്താൻ പ്രത്യേകം സജ്ജമാക്കിയ തണ്ണീർപന്തൽ ഒരുക്കിയും, പ്രിയങ്കാ ഗാന്ധി പ്രസംഗിക്കുന്ന മൈതാനത്തിന്റെ പ്രധാന കവാടത്തിനുള്ള ഗെയ്റ്റ് നിർമിച്ച് ആയിരങ്ങൾക്കുള്ള വഴിയൊരുക്കിയും ജിദ്ദ, നിലമ്പൂർ മണ്ഡലം കെ.എം.സി.സി വേറിട്ട ഒരനുഭവമായി മാറി. ആയിരങ്ങളുടെ അഭിനന്ദനങ്ങളാണ് ലഭിച്ചത്. 
ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സിയുടെ പ്രവർത്തനത്തിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കയാണെന്ന് യു.ഡി.എഫ് നേതാക്കളും പ്രശംസിച്ചു.
സംഭാര വിതരണത്തിന്റെ ഉദ്ഘാടനം, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. യു.എ.ലത്തീഫ് നിർവഹിച്ചു. 
 

Latest News