Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ. സുധാകരന്റെ മുൻ കൗണ്ടിംഗ് ഏജന്റ് ഇവിടെയുണ്ട്

ജിദ്ദ- കോൺഗ്രസിന്റെ കരുത്തനായ നേതാവ് കെ. സുധാകരനാണ് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇത്തവണ എൽ.ഡി.എഫിലെ സിറ്റിംഗ് എം.പി പി.കെ ശ്രീമതിയെ നേരിടുന്നത്. ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളിലൊരാളും ഇപ്പോൾ ട്രഷററുമായ ഷറഫിയ മാൻഷെയ്ഡിലെ മുഹമ്മദ് റഫീഖിന്റെ ഓർമകളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് സുധാകരന്റെ വോട്ടെണ്ണൽ ഏജന്റായി പ്രവർത്തിച്ചതിന്റെ സ്മരണ തെളിയുകയാണ്. കണ്ണൂർ സിറ്റി സ്വദേശിയായ റഫീഖ് പ്രവാസ ലോകത്തിരുന്നും  നാട്ടിലെ ഓരോ കാര്യങ്ങളും താൽപര്യപൂർവം നിരീക്ഷിച്ചു വരികയാണ്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരനായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാർഥി.


മത്സരിക്കാൻ ആദ്യം സുധാകരൻ തയാറായിരുന്നില്ല. എൽ.ഡി.എഫ് സ്വതന്ത്രനായി മുൻ നഗരസഭാ അധ്യക്ഷൻ എൻ. രാമകൃഷ്ണനെയാണ് രംഗത്തിറക്കിയിരുന്നത്. മുസ്‌ലിം ലീഗിലെ പൊന്നാനി കുഞ്ഞിമുഹമ്മദ് എന്ന പി. കുഞ്ഞിമുഹമ്മദിന് ചെയർമാൻ സ്ഥാനമൊഴിഞ്ഞു കൊടുത്താണ് രാമകൃഷ്ണൻ മത്സരിക്കാനിറങ്ങിയത്. ആരാണ് ലീഗിന്റെ സ്ഥാനാർഥിയെന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചിലർക്കെങ്കിലും സംശയം. കോൺഗ്രസിലെ ആരെയും നഗരസഭാ അധ്യക്ഷ പദവി ഏൽപിക്കാതെ രാമകൃഷ്ണൻ ലീഗിന് നൽകിയതാണ് ഇതിന് ആധാരം. ലീഗ് പിന്തുണയോടെയാണ്  കെ. സുധാകരൻ മത്സരിക്കുന്നതെന്ന്  വൈകാതെ പ്രഖ്യാപനമുണ്ടായി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ നേരിട്ടെത്തി ഇക്കാര്യം വിളംബരം ചെയ്യണമെന്ന് സുധാകരൻ ആഗ്രഹം പ്രകടിപ്പിച്ചു. 
തുടർന്ന്  തങ്ങൾ കണ്ണൂരിലെത്തി താണ മുതൽ ചരിത്രമുറങ്ങുന്ന കണ്ണൂരിന്റെ പഴയ നഗരമായ സിറ്റി വരെ റോഡ് ഷോ നടത്തി. സുധാകരനും തങ്ങൾക്കൊപ്പം ഇടം പിടിച്ച ഘോഷയാത്ര വീക്ഷിക്കാൻ ആയിരങ്ങൾ തടിച്ചു കൂടിയിരുന്നുവെന്ന് റഫീഖ് അനുസ്മരിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാന്റിനടുത്തുള്ള മുനിസിപ്പൽ ഹൈസ്‌കൂളായിരുന്നു വോട്ടെണ്ണൽ കേന്ദ്രം. വോട്ടിംഗ് യന്ത്രമൊന്നുമില്ല. സർക്കാർ ഉദ്യോഗസ്ഥർ പെട്ടികൾ പൊട്ടിച്ച് എണ്ണും. സുധാകരന്റെ നേതൃത്വത്തിൽ കൗണ്ടിംഗ് ഏജന്റുമാർക്ക് നേരത്തേ പരിശീലനം ലഭിച്ചിരുന്നു. 
തിരക്കിട്ട് പെട്ടികളിലേക്കാക്കി മാറ്റുമ്പോൾ സംശയമുണ്ടായാൽ തടസമുന്നയിക്കണമെന്ന് അദ്ദേഹം പ്രത്യേക നിർദേശം നൽകിയിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെ. സുധാകരൻ 45,148 വോട്ടുകളും രാമകൃഷ്ണന് 37286 വോട്ടുകളുമാണ് ലഭിച്ചത്. കടുത്ത സുധാകരൻ ഫാനായ റഫീഖിന് അദ്ദേഹം ഇത്തവണയും തിളക്കമാർന്ന വിജയം കൈവരിക്കുമെന്നതിൽ സംശയമില്ല. 

Latest News