കെ.പി.എസ്.ജെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദ- നഗരത്തിലെ കൊല്ലം ജില്ലക്കാരുടെ ജീവകാരുണ്യ-സാംസ്കാരിക കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാനവാസ് കൊല്ലം (പ്രസിഡന്റ്), ഷാനവാസ് സ്‌നേഹക്കൂട് (ജനറല്‍ സെക്രട്ടറി), മുജീബ് പുലിയില (ട്രഷറര്‍), ശിഹാബ് ദര്‍പക്കാട്, മനോജ് കുമാര്‍ (വൈ. പ്രസി.) ഉദയകുമാര്‍, സജു രാജന്‍ (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികള്‍. ഫസലുദ്ദീന്‍ ചടയമംഗലം ആണ് ചെയര്‍മാന്‍.
ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സോമരാജന്‍ പിള്ള, എ.എം. സജിത്ത്, അശ്‌റഫ് കുര്യോട്, സലിം പന്മന, സലാം പോരുവഴി എന്നിവരെ അഡൈ്വസറി കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. കലാം മഞ്ഞപ്പാറ, അശ്‌റഫ് കരിക്കോട്, ഷാജി ഫ്രാന്‍സിസ്, നുജൂം പോരുവഴി, റോബിന്‍ തോമസ്, ഷാഫി മണലുവട്ടം, ശമീം മുഹമ്മദ്, വിജാസ് ചിതറ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.  
വനിതാ വേദി ഭാരവാഹികളെ അടുത്ത കുടുംബ സംഗമത്തില്‍ തെരഞ്ഞെടുക്കുമെന്ന് പ്രസിഡന്റ് ഷാനവാസ് കൊല്ലം അറിയിച്ചു. ഉപരിപഠനാര്‍ഥം നാട്ടിലേക്ക് പോകുന്ന കെ.പി.എസ്.ജെ കുടുംബാംഗങ്ങളായ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് സലാം പോരുവഴി അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സലിം പന്മനയും വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ കണ്‍വീനര്‍മാരും അവതരിപ്പിച്ചു. ചെയര്‍മാന്‍ സോമരാജന്‍ പിള്ള സ്വാഗതവും ട്രഷറര്‍ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

 

Latest News