നാസിക് ഡോളില്‍ താളമിട്ട് പ്രതാപന്‍

തൃശൂര്‍- പ്രചാരണ വാഹനത്തിന് മുകളില്‍ കയറി നാസിക് ഡോളില്‍ താളമിട്ടായിരുന്നു തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്‍ പരസ്യ പ്രചാരണത്തിന് പരിസമാപ്തി കുറിച്ചത്. ചാവക്കാട് പട്ടണത്തിലായിരുന്നു യു.ഡി.എഫ്എല്‍.ഡി.എഫ് മുന്നണികളുടെ കൊട്ടിക്കലാശം. തൃപ്രയാറില്‍നിന്നു നിരവധി ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോയോടെയാണ് പ്രതാപന്‍ ചാവക്കാടെത്തിയത്. പച്ചതലപ്പാവ് വച്ച് തുറന്ന വാഹനത്തിന്റെ മുകളില്‍ കയറി മുത്തുക്കുടയുമേന്തി കൂറ്റന്‍ കൊടി വീശി സ്ഥാനാര്‍ഥി പ്രവര്‍ത്തകരെ ആവേശത്തിലാക്കി. നാസിക് ഡോളിന്റെ അകമ്പടികൂടിയായതോടെ മുദ്രാവാക്യങ്ങളും കരഘോഷങ്ങളും മുഴക്കി പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടി.
ഈസ്റ്റര്‍ ദിനമായ ഇന്നലെ രാവിലെ മക്കളായ ആശിഖ്, ആന്‍സി എന്നിവര്‍ക്കൊപ്പമെത്തി തൃശൂര്‍ ബിഷപ്പ് ഹൗസില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസിന്  ഈസ്റ്റര്‍ ആശംസ നേര്‍ന്നുകൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

 

Latest News