റിയാദ്- കോട്ടയം പേരൂര്‍ സ്വദേശി ആനിക്കാമറ്റത്തില്‍ ബേബി കുര്യന്‍ വര്‍ഗീസ് (65) വാഹനാപകടത്തില്‍ മരിച്ചു. മൂന്നു പതിറ്റാണ്ടിലധികമായി സൗദിയിലുള്ള ഇദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് ജൂലൈയില്‍ നാട്ടിലേക്ക് മടങ്ങാനരിക്കയായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്കില്‍ മറ്റൊരു ട്രക്ക് ഇടിച്ചു കയറിയാണ് അപകടം.
ഇടിച്ച ട്രക്കിന്റെ െ്രെഡവര്‍ പാക്കിസ്ഥാന്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.മരിച്ച ബേബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഭാര്യ :ഗ്രേസ് കുര്യന്‍. മക്കള്‍ ആന്‍ സൂസന്‍ കുര്യന്‍, അന്‍സു അന്ന കുര്യന്‍.






