സൗദിയില്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞില്ല; മൂന്ന് സൈനികര്‍ക്ക് പരിക്ക് -Video

റിയാദ്- സൗദി തലസ്ഥാനമായ റിയാദിനു വടക്ക് സുല്‍ഫിയില്‍ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തിയ നാല് ഭീകരരെ തിരിച്ചറിയാനുളള ശ്രമം തുടരുന്നു.
ആഭ്യന്തര മന്ത്രലയത്തിന്റെ കീഴിലുള്ള കെട്ടിടം ആക്രമിക്കാനെത്തിയ നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് പറഞ്ഞു. പരിക്ക് നിസ്സാരമാണന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
വിഫലമായ ആക്രമണ ശ്രമത്തിനു പിന്നില്‍ ഐ.എസാണെന്ന് സംശയിക്കുന്നതായി അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഐ.എസ് ഉത്തരവാദത്തം ഏറ്റെടുത്തിട്ടില്ല.

 

Latest News