റിയാദ്- സൗദി തലസ്ഥാനമായ റിയാദിലെ സുൽഫിയിലെ ഇൻവെസ്റ്റിഗേഷൻ സെന്ററിന് നേരെ ഭീകരാക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി. ആക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെയും സൈന്യം വധിച്ചു. റിയാദിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സുൽഫി. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ഇൻവെസ്റ്റിഗേഷൻ സെന്റർ പ്രവർത്തിക്കുന്നത്. യന്ത്രത്തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് അക്രമികൾ എത്തിയത്.






