സ്‌ഫോടനത്തെ കുറിച്ച് ശ്രീലങ്കന്‍ പോലീസ് മേധാവി പത്തു ദിവസം മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു

കൊളംബോ- ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചുലച്ച് ചര്‍ച്ചുകളിലും ഹോട്ടലുകളിലുമുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയെ കുറിച്ച് ദിവസങ്ങള്‍ക്കു മുമ്പ് പോലീസ് മേധാവി മുന്നറിയിപ്പു നല്‍കിയിരുന്നതായി റിപോര്‍ട്ട്. പ്രമുഖ ചര്‍ച്ചുകളില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ രഹസ്യ നീക്കമുണ്ടെന്ന് പോലീസ് മേധാവി പുജുത് ജയസുന്ദര രാജ്യത്തെ എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ 11ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ചര്‍ച്ചുകളേയും ഇന്ത്യന്‍ ഹൈക്കമ്മീഷനേയും ലക്ഷ്യമിട്ട് നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടന ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് വിദേശ രഹസ്യാന്വേഷണ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നുവെന്നാണ് മുന്നറിയിപ്പിന്റെ ഉള്ളടക്കം. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലെ ബുദ്ധ പ്രതിമകള്‍ നശിപ്പിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ട തീവ്രവാദ സംഘടനയാണ് നാഷണല്‍ തൗഹീദ് ജമാഅത്ത്.
 

Latest News