വിനോദ സഞ്ചാരികള്‍ക്ക് ഹരം പകര്‍ന്ന്  മുംബൈ-ഗോവ ആഡംബര കപ്പല്‍  

മുംബൈ-സമുദ്രത്തില്‍ ഒഴുകുന്ന വലിയ ഐലന്റ്‌ലാന്‍ഡ്, വേള്‍ഡ് ക്ലാസ് ഇന്ത്യയുടെ ആദ്യത്തെ കടല്‍യാത്രാ കപ്പലായ കര്‍ണികയുടെ സര്‍വീസുകള്‍ ആരംഭിച്ചു.  ജലേഷ് ക്രൂയിസിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ കപ്പലിന് 14 നിലകളാണ് ഉള്ളത്. ഏകദേശം 2700 ഓളം യാത്രക്കാരെ വഹിക്കാന്‍ കഴിവുള്ള കര്‍ണികയുടെ നീളം 250 മീറ്റര്‍ ആണ്. സമുദ്രത്തില്‍ ഒഴുകുന്ന ഈ കപ്പല്‍ സെവന്‍  സ്റ്റാര്‍ ഹോട്ടലിനെക്കാളും മനോഹരമാണ്.
ഗോവയിലെ ക്രൂയിസ് ടെര്‍മിനലില്‍ ഉള്ള ഈ കപ്പലിന്റെ മനോഹാരിത നോക്കികാണുന്നത് തന്നെ പ്രത്യേക അനുഭവമാണ്. ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഈ കപ്പലില്‍  ക്രൂയിസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതിന്റെ ആദ്യ യാത്ര പൂര്‍ത്തിയാക്കി.  ഇന്നലെ വൈകുന്നേരം മുംബൈയില്‍ നിന്നും ആരംഭിച്ച സഞ്ചാരം രാത്രിയിലും സഞ്ചരിച്ച് രാവിലെ ഗോവയില്‍ എത്തിച്ചേര്‍ന്നു. ഇതുവഴി ഇന്ത്യയുടെ വിനോദസഞ്ചാരം കൂടുതല്‍ ഉയരങ്ങളിലെത്തും എന്ന് തന്നെ പറയാം. 
ഈ സഞ്ചാരം വളരെ മനോഹരവും സന്തോഷവുമുള്ളതായിരുന്നുവെന്ന് കപ്പലിന്റെ ആദ്യ യാത്രയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കപ്പലില്‍ നിന്നും ഇറങ്ങിയ യാത്രക്കാര്‍ക്ക് യാത്രയെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. അവരുടെ അഭിപ്രായമനുസരിച്ച് കപ്പലിലെ ആതിഥേയത്വം അവിസ്മരണീയമായിരുന്നു.
പര്‍പ്പിള്‍, റോസ് നിറത്തില്‍ അറബിക്കടലില്‍ നീന്തിതുടിക്കുന്ന കര്‍ണിക ഹൃദ്യമായ  അനുഭവമാണ്. 2700 ഓളം യാത്രക്കാരെ വഹിക്കാന്‍ കഴിവുള്ളതും 250 മീറ്റര്‍ നീളവുമുള്ള ഈ 14 നിലയുള്ള കര്‍ണികയെ കാണുന്നത് കണ്ണിനു കുളിര്‍മ നല്‍കുന്നതാണ്. 
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പുകളാണ് കപ്പലിലെ മറ്റൊരു ആകര്‍ഷകത.  കപ്പലിന്റെ സിഇഒ ജെര്‍ഗന്‍ ബെനാം പറയുന്നത് അന്താരാഷ്ട്ര സൗകര്യങ്ങള്‍ ഉള്ള ഇന്ത്യയിലെ ആദ്യത്തെ കപ്പലാണ് ഇതെന്നാണ്. കര്‍ണികയുടെ വ്യത്യസ്ത റൂട്ടുകളിലെ പ്രോഗ്രാമുകളുടെ വിവരങ്ങള്‍ ഉടനെ നല്‍കും. മുംബൈ-ഗോവ- മുംബൈ റൂട്ടില്‍ തുടങ്ങിയതാണ്. ഈ ആകര്‍ഷകമായ കപ്പലിന്റെ യാത്ര മുംബൈ-ചെന്നൈ- വിശാഖപട്ടണം എന്നീ റൂട്ടുകളിലേക്കും ഉണ്ടാകും.  

Latest News