കാസര്‍കോട്ട് ഉമ്മയും മകനും ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്- പാളം മുറിച്ചു കടക്കുന്നതിനിടെ കുമ്പളയില്‍ ഉമ്മയും നാലു വയസ്സുകാരനായ മകനും തീവണ്ടി തട്ടി മരിച്ചു. മൊഗ്രാല്‍ മൈമൂന്‍ നഗറിലെ അബ്ബാസ്-സുബൈദ എന്നിവരുടെ മകളും മൊഗ്രാല്‍ നാങ്കിയിലെ അലിയുടെ ഭാര്യയുമായ സുഹൈറ (25) മകന്‍ മുഹമ്മദ് ഷഹ്‌സാദ് (മൂന്നര )എന്നിവരാണ് മരിച്ചത്.
മൊഗ്രാല്‍ നാങ്കിക്കും പെര്‍വാഡിനുമിടയില്‍ ശനിയാഴ്ച രാത്രി എട്ടേകാലോടെയാണ് സംഭവം. ഉംറ നിര്‍വഹിച്ച് തിരിച്ചെത്തിയ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. പാളം കടന്ന് മധ്യഭാഗത്ത് എത്തിയപ്പോള്‍ രണ്ട് ട്രാക്കുകളില്‍ ഒരേ സമയം ട്രെയിന്‍ വന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ രാത്രി തന്നെ കാസര്‍കോട് ജനറല്‍ ആശുപതിയിലേക്ക് മാറ്റി.

 

Latest News