ഖാര്‍ത്തൂം-പുറത്താക്കപ്പെട്ട സുഡാന്‍ പ്രസിഡന്റ് ഉമര്‍ ബശീറിന്റെ വസതിയില്‍നിന്ന് വന്‍തുകയുടെ കറന്‍സി ശേഖരം പിടിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. സുഡാന്‍ പൗണ്ടിനു പുറമെ, യൂറോയും ഡോളറുമാണ് പടിച്ചത്. മൊത്തം തുക 130 ദശലക്ഷം ഡോളര്‍ വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ സൈന്യം പുറത്താക്കിയ ഉമര്‍ ബശീറിനെ വീട്ടു തടങ്കലില്‍നിന്ന് വന്‍ സുരക്ഷയുള്ള കൊബൈര്‍ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സ്യൂട്ട് കേസുകളിലായി സൂക്ഷിച്ചിരുന്ന പണത്തെ കുറിച്ച് ഉമര്‍ ബശീറിനെ ചോദ്യം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.