തായിഫ്- ഉംറ നിര്‍വഹിക്കാനെത്തിയ തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം അബ്ദുല്‍ അസീസ് മന്‍സില്‍ അബ്ദുറഹ്മാന് (76) തായിഫില്‍ നിര്യാതനായി.
ഇക്കഴിഞ്ഞ 10-ാം തീയതിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഗ്രൂപ്പ് വഴി ഭാര്യ ഐശാ ബീവിയോടൊപ്പം ഇദ്ദേഹം ഉംറ നിര്‍വഹിക്കാനെത്തിയത്. കഴിഞ്ഞ ദിവസം തായിഫ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങാനിരിക്കെ മീഖാത്തില്‍നിന്ന് ഇഹ്റാം ചെയ്യാനുള്ള യാത്രയില്‍ ബസില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: നിസാമുദ്ദീന്‍, കബീര്‍, അബ്ദുല്‍ ഹകീം, സുബെദ, സാജിദ, സലീന, അഫ്സിന, ജാസിം. മരുമക്കള്‍: അബ്ദുറഹ്മാന്, ആരിഫ്, നവാസ്, ഷാനവാസ്, മുസ്തഫ, ഷബില, സുബൈദ, റൈഹാനത്ത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ മറവ് ചെയ്യും. നിയമ സഹായത്തിന് കെ.എം.സി.സി നേതാക്കളായ മുഹമ്മദ് സാലിഹ്, മുജീബ് പൂക്കോട്ടൂര്‍ എന്നിവര്‍ രംഗത്തുണ്ട്.






