കോഴിക്കോട്- കോഴിക്കോട്ട് സൂര്യാതപം. അഞ്ച് പേര്‍ക്കുകൂടി പൊള്ളലേറ്റു.
ജില്ലയില്‍ സൂര്യാതപം മൂലം നാല് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ ഇന്നലെ അഞ്ച് പേരാണ് ചികിത്സ തേടിയത്. മേപ്പയൂര്‍, ചെറുവണ്ണൂര്‍, പയ്യോളി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൂര്യാതപമേറ്റത്. മാര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയവരുടെ എണ്ണം 2294 ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.