Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.ബി രാജേഷിനെതിരെ ട്രോൾ; ഫെയ്‌സ്ബുക്ക് അഡ്മിൻ അറസ്റ്റിൽ

പാലക്കാട്- ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷിനെ ഫെയ്‌സ്ബുക്കിൽ ട്രോളി എന്നാരോപിച്ച് ഔട്ട്‌സ്‌പോക്കൺ ഫെയ്‌സ്ബുക്ക് പേജ് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. അഡ്മിൻ ഹരി പി നായരെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ പ്രചാരണത്തിനിടയിൽ ഇടതു പ്രവർത്തകരുടെ വാഹനത്തിൽനിന്ന് വടിവാൾ വീണ വാർത്തയുമായി ബന്ധപ്പെട്ട് വന്ന ട്രോളിന്റെ പേരിലാണ് ഹരി പി. നായരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതനിന്ദ വളർത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് പാലക്കാട് മണ്ഡലം കമ്മിറ്റി പരാതി നൽകിയിരുന്നു. 
ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് ഔട്ട്‌സ്‌പോക്കൺ ഫെയ്‌സ്ബുക്ക് പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഞങ്ങൾക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടെന്നും ഭരണകൂട ഭീകരതയെ ചെറുത്ത് തോൽപ്പിക്കുമെന്നും അണിയറ പ്രവർത്തകർ നിലപാട് വ്യക്തമാക്കി. അധികാരവും പോലീസും നിങ്ങളുടെ കയ്യിലാണെന്നും മുട്ട് മടക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും ഔട്ട്‌സ്‌പോക്കൺ പ്രവർത്തകർ വ്യക്തമാക്കി. 


 

Latest News