Sorry, you need to enable JavaScript to visit this website.

ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തക മരിച്ചു

ലണ്ടന്‍- ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ അജ്ഞാതന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തക മരിച്ചു. 29കാരിയായ ലൈറ മക്കീ ആണ് വെടിയേറ്റ് മരിച്ചത്. ലണ്ടന്‍ഡെറിയിലെ ക്രെഗ്ഗാന്‍ മേഖലയില്‍വെച്ച് മുഖം മറച്ചെത്തിയ ആക്രമി ലൈറക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ക്രെഗ്ഗാന്‍ പൊലീസ് വ്യക്തമാക്കി.കൊല്ലപ്പെടുന്നതിന് മുമ്പ് ലണ്ടന്‍ഡെറിയില്‍ വാഹനങ്ങള്‍ അക്രമികള്‍ കത്തിക്കുന്നതിന്റെയും പൊലീസ് വാഹനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിയുന്നതിന്റെയും ദൃശ്യം ലൈറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 2016ലെ ഫോബ്‌സ് മാഗസിന്റെ ലോകത്തെ മികച്ച 30 മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ ലൈറ ഇടം നേടിയിരുന്നു.

Latest News