Sorry, you need to enable JavaScript to visit this website.

രമ്യ ഹരിദാസിന്റെ പരാതിയിൽ കേസെടുക്കേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം- ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി  രമ്യ ഹരിദാസിന്റെ പരാതിയിൽ ഇടതുമുന്നണി കൺവീനർ വിജയരാഘവനെതിരെ കേസെടുക്കരുതെന്ന് നിയമോപദേശം. മലപ്പുറം എസ്.പിക്ക് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്. പരാതി നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ആലത്തൂർ കോടതിയിൽ രമ്യ ഹരിദാസ് പരാതി നൽകിയിരുന്നു. എന്നാൽ, വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് നിയമോപദേശം.
പൊന്നാനിയിൽ നടന്ന യോഗത്തിനിടെ എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ രമ്യയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. വിജയരാഘവന്റെ പരാമർശങ്ങൾക്കെതിരെ ഇക്കഴിഞ്ഞ രണ്ടിനാണ് രമ്യ പരാതി നൽകിയത്. ആലത്തൂർ ഡിവൈ.എസ്.പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി മലപ്പുറം എസ്.പിക്ക് കൈമാറിയിരുന്നു. പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടും തുടർ നടപടിക്കായി എസ് പി നിയമോപദേശം തേടിയിരുന്നു. തന്റെ പരാതിയിൽ വനിതാ കമ്മീഷന് ഇരട്ടനീതിയാണെന്ന് നേരത്തെ രമ്യ ഹരിദാസ് ആരോപിച്ചിരുന്നു.
 

Latest News