സൗദിയില്‍ പള്ളിയില്‍ ഖുര്‍ആന്‍ പാരായണത്തിനിടെ മരണം

സബ്തല്‍അലായ- പ്രദേശത്തെ ജുമാമസ്ജിദില്‍ ജുമുഅ നമസ്‌കാരം പ്രതീക്ഷിച്ച് ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയ സൗദി പൗരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബീശയിലെ തറജ് നിവാസിയായ അബ്ദുല്ല അലി അല്‍ഹാരിസി (47) ആണ്  കുഴഞ്ഞുവീണ് മരിച്ചത്. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് നീക്കുന്നതിന് മറ്റു വിശ്വാസികള്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായി.

 

Latest News