അയാട്ട പൂട്ടിട്ടു; ആയിരക്കണക്കിന് ജെറ്റ് ടിക്കറ്റുകള്‍ റദ്ദായി; റീഫണ്ട് ഉടനില്ല

മുംബൈ- ജെറ്റ് എയര്‍വേയ്‌സ് ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അയാട്ട നിര്‍ത്തിവെച്ചു. ആയിരക്കണക്കിന് യാത്രക്കാരുടെ ടിക്കറ്റുകള്‍ ഇതോടെ ക്യാന്‍സലായിരിക്കയാണ്. റീഫണ്ടിനായി യാത്രക്കാര്‍ അനിശ്ചിതമായി കാത്തിരിക്കേണ്ടിവരും. ജെറ്റ് എയര്‍വേയ്‌സിന്റെ ക്ലിയറിംഗ് ഹൗസ് അംഗത്വം അയാട്ട സസ്‌പെന്‍ഡ് ചെയ്തതിനാല്‍ ലോകത്ത് എവിടെനിന്നും ഇനി ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല. സര്‍വീസ് നിര്‍ത്തിയതിനാല്‍ ഇത് റീഫണ്ട് പ്രക്രിയയെ മാത്രമാണ് ബാധിക്കുക.

ജെറ്റ് എയര്‍വേയ്‌സിനെ ഉടന്‍ പ്രാബല്യത്തോടെ സസ്‌പെന്‍ഡ് ചെയ്തതായി അയാട്ട ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു. ജെറ്റ് എയര്‍വേയ്‌സുമായി ബന്ധപ്പെട്ട എല്ലാ ടിക്കറ്റ് നടപടികളും ഉടന്‍ നിര്‍ത്തണമെന്ന നിര്‍ദേശമാണ് ഇതുവഴി നല്‍കിയിരിക്കുന്നത്.

റീഫണ്ട് നടപടികളും ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകളുമൊക്കെ നിര്‍ത്തിവെച്ചിരിക്കയാണ്. ക്യാന്‍സല്‍ ചെയ്യപ്പെട്ട ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കാനാവില്ലെന്നും ജെറ്റ് എയര്‍വേയസ് തുക നല്‍കുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നും ട്രാവല്‍ കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News