തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ ശരീരത്തില്‍ സുപ്രണ്ട് 'ഓം' പച്ചകുത്തി

ന്യുദല്‍ഹി- തിഹാര്‍ ജയിലില്‍ തടവുകാരനായ മുസ്ലിം യുവാവിന്റെ ശരീരത്തില്‍ 'ഓം' എന്ന പച്ചകുത്തിയതായി പരാതി. ജയില്‍ സുപ്രണ്ട് രാജേഷ് ചൗഹാനാണ് തന്റെ ശരീരത്തില്‍ പച്ചകുത്തിയതെന്ന് നബീര്‍ എന്ന മുസ്ലിം തടവുകാരന്‍ കര്‍ക്കര്‍ദുമ കോടതിയില്‍ പരാതിപ്പെട്ടു. സംഭവം ഡി.ഐ.ജി അന്വേഷി്ച്ചു വരികയാണ് തിഹാര്‍ ജയില്‍ ഡിജി പറഞ്ഞു. പരാതിക്കാരനായ തടവുകാരനെ മറ്റൊരു ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വിശദമായ അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.

Latest News