Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയില്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു

ജിദ്ദ - ലിമോസിൻ ഡ്രൈവറായ പാക്കിസ്ഥാനിയെ കുത്തിപ്പരിക്കേൽപിച്ച് രണ്ടംഗ സംഘം പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. ആഫ്രിക്കക്കാരായ പ്രതികൾക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടങ്ങി.

ട്രിപ്പ് വിളിച്ച് ലിമോസിനിൽ കയറിയ ആഫ്രിക്കക്കാർ വിജനമായ സ്ഥലത്തു ഡ്രൈവറെ ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തിയും കുത്തിപ്പരിക്കേൽപിച്ചും പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയായിരുന്നു. സംഭവത്തിൽ പാക്കിസ്ഥാനി സുരക്ഷാ വകുപ്പുകൾക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമിഅ പോലീസ് സ്റ്റേഷൻ ആണ് അന്വേഷണം നടത്തുന്നത്. 

Latest News