യു.ഡി.എഫിന് ആം ആദ്മി പിന്തുണ; സി.ആര്‍. നീലകണ്ഠന് ഷോക്കോസ് നോട്ടീസ്

തിരുവനന്തപുരം- കേരളത്തില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തന്റെ കാരണം കാണിക്കല്‍ നോട്ടീസ്. പാര്‍ട്ടി പ്രസിഡന്റ് അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദേശ പ്രകാരമാണ് ഷോക്കോസ് നോട്ടീസ്. രണ്ടു മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
11 സീറ്റുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ എ.എ.പി പിന്തുണക്കുമെന്ന് നീലകണ്ഠന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെ പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാനാണ് നീലകണ്ഠനോട് നിര്‍ദേശിച്ചിരിക്കുന്നത്.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest News