Sorry, you need to enable JavaScript to visit this website.

സൗദിയില്‍ യോഗ്യതയില്ലാത്ത ഫ്രഞ്ച് ഡോക്ടര്‍ കുടുങ്ങി

അബഹ - മതിയായ യോഗ്യതയില്ലാത്ത ഫ്രഞ്ച് ഡോക്ടറുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് അസീർ ഗവർണർ ഇടപെട്ടു എന്ന നിലക്ക് ചില മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് അസീർ ആരോഗ്യ വകുപ്പ് അറിയിച്ചു. ഫ്രഞ്ച് ഡോക്ടറുടെ തൊഴിൽ കരാർ അസീർ ആരോഗ്യ വകുപ്പ് പുതുക്കി നൽകിയിട്ടില്ല. അസീർ ആരോഗ്യ വകുപ്പ് സ്വീകരിച്ച നിയമാനുസൃത നടപടികളെ ഗവർണർ പിന്തുണച്ചിട്ടുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ആരോഗ്യ മന്ത്രാലയ നിയമം അനുസരിച്ചാണ് ഫ്രഞ്ച് ഡോക്ടറുടെ കരാർ പുതുക്കി നൽകാത്തത്. 


സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് ലൈസൻസും രജിസ്‌ട്രേഷനും ഡോക്ടർക്ക് ലഭിച്ചിട്ടില്ല. സൗദിയിൽ പ്രാക്ടീസ് ചെയ്യുന്നതിന് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണ്. സൗദിയിൽ ജോലി ചെയ്യുന്നതിന് ഫ്രഞ്ച് ഡോക്ടർക്ക് യോഗ്യതയില്ലെന്ന് കമ്മീഷൻ വിധിച്ചിട്ടുമുണ്ട്. കമ്മീഷൻ ലൈസൻസ് നേടുന്നതിന് ഫ്രഞ്ച് ഡോക്ടർക്ക് ഒന്നിലധികം തവണ അവസരം നൽകിയിരുന്നു. ഇതുവരെ ഡോക്ടർ ലൈസൻസ് നേടിയിട്ടില്ല. അസീർ പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിൽ ഉയർന്ന യോഗ്യതയും പരിചയസമ്പത്തുമുള്ള ഡോക്ടർമാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ഫ്രഞ്ച് ഡോക്ടറെ സമീപിച്ചിരുന്ന മുഴുവൻ രോഗികൾക്കും ഈ ഡോക്ടർമാരെ സമീപിക്കാവുന്നതാണെന്നും അസീർ ആരോഗ്യ വകുപ്പ് പറഞ്ഞു. 
 

Latest News