തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനു തൊട്ടു മുമ്പ് വേദിക്ക് സമീപം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. ആര്‍ക്കും പരിക്കില്ല. ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് സംഭവത്തെ വിലയിരുത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വിജയ് സങ്കല്‍പ് റാലിയുടെ വേദിക്ക് തൊട്ടടുത്താണ് സംഭവം.
കൊല്ലം എ.ആര്‍ ക്യാംപില്‍നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് വെടി പൊട്ടിയത്. പോലീസുകാരനെ അടിയന്തരമായി സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്.
പ്രധാനമന്ത്രി എത്തുന്നതിന് അല്‍പസമയം മുമ്പ് നടന്ന സംഭവത്തിന്റെ റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.






