പൊട്ടിക്കരഞ്ഞ് പ്രജ്ഞാ സിങ്; ജയിലില്‍ നേരിട്ടത് കടുത്ത പീഡനം

ഭോപ്പാല്‍- ജയിലനുഭവങ്ങള്‍ വിവരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രജ്ഞ സിങ് പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ജയില്‍ അധികൃതര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു. മാലേഗാവ് സ്‌ഫോടനക്കേസില്‍ മകോക്ക ഒഴിവാക്കിയെങ്കിലും യുഎപിഎ നിയമം വഴി വിചാരണ നേരിടുന്ന പ്രജ്ഞ ആരോഗ്യ കാരണങ്ങള്‍ കാണിച്ചാണ് ജാമ്യം നേടിയത്.

 

Latest News