വോട്ടെടുപ്പ് പുരോഗമിക്കുന്നു; ചെന്നൈയിലും ആഗ്രയിലും യന്ത്രം കേടായി

ചലച്ചിത്ര താരങ്ങളായ സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചെന്നൈ ടി നഗറിലെ ബൂത്തില്‍ എത്തുന്നു.
മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുല്ല ഇംഫാലിലെ പോളിങ് ബൂത്തില്‍.
പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ബംഗളൂരു സൗത്തിലെ ജയാനഗര്‍ പോളിംഗ് ബൂത്തില്‍.
മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈയിലെ ബൂത്തില്‍ ക്യൂ നില്‍ക്കുന്നു

ന്യൂദല്‍ഹി- രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായി  95 ലോക്‌സഭാ മണ്ഡലങ്ങളില്‍ പോളിങ് പുരോഗമിക്കുന്നു. തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ മണ്ഡലങ്ങളില്‍ 38 എണ്ണത്തിലേക്കും 18 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, ഒഡീഷ, ഛത്തീസ്ഗഢ്, വെസ്റ്റ് ബംഗാള്‍, ജമ്മു കശ്മീര്‍, മണിപ്പൂര്‍ എന്നിവയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.
രണ്ടാംഘട്ടത്തില്‍ ലോക്‌സഭയിലേക്ക് 15.8 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി മേയ് 23നാണ് വോട്ടെണ്ണല്‍.തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്‌തെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. ത്രിപുര ഈസ്റ്റിലെ തെരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്‌നങ്ങള്‍ മൂലം 23ലേക്കും മാറ്റി.
ചെന്നൈയിലും ആഗ്രയിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. അസമില്‍ സില്‍ച്ചാറിലെ ഒരു പോളിങ് സ്റ്റേഷനില്‍ വിവിപാറ്റ് മെഷിന്‍ പ്രവര്‍ത്തനരഹിതമായി.

 

Latest News