സല്‍മാന്‍ രാജാവിനോടൊപ്പമുള്ള വിഡിയോ വൈറലായി

റിയാദ്- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനൊപ്പമുള്ള വീഡിയോ സെൽഫി (വെൽഫി) പുറത്തുവിട്ട് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിദോദൊ. കഴിഞ്ഞ ദിവസം റിയാദിൽ വെച്ച് സൽമാൻ രാജാവുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് വെൽഫി ചിത്രീകരിച്ചത്. ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രസിഡന്റ് പുറത്തുവിട്ടു. 

ഇന്തോനേഷ്യയിലെ സഹോദരങ്ങളെയും മക്കളെയും കാണുന്നതിന് ഇന്തോനേഷ്യ സന്ദർശിക്കുമെന്ന് വീഡിയോയിൽ രാജാവ് പറഞ്ഞു. ഇന്തോനേഷ്യ നമ്മുടെ രാജ്യമാണ്. സൗദി അറേബ്യയും മക്കയും മദീനയും ലോകത്തുള്ള എല്ലാ മുസ്‌ലിംകളുടെയും നാടാണെന്നും രാജാവ് പറഞ്ഞു. 2017 ൽ സൽമാൻ രാജാവ് നടത്തിയ ഇന്തോനേഷ്യൻ സന്ദർശനത്തിനിടെയും രാജാവിനൊപ്പമുള്ള വീഡിയോ സെൽഫി ജോകോ വിദോദൊ പുറത്തുവിട്ടിരുന്നു.
 

Latest News