റിയാദ്- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനും ചർച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധങ്ങളും ഇരുവരും വിശകലനം ചെയ്തു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, സഹമന്ത്രിയും റോയൽ കോർട്ട് പ്രസിഡന്റുമായ ഖാലിദ് അൽഈസ, സൽമാൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം, യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്‌നൂൻ ബിൻ സായിദ് അൽനഹ്‌യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽനഹ്‌യാൻ, ദേശീയ സുരക്ഷാ ഡെപ്യൂട്ടി അഡൈ്വസർ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ, സൗദിയിലെ യു.എ.ഇ അംബാസഡർ ശൈഖ് ശഖ്ബൂത് ബിൻ നഹ്‌യാൻ ആലുനഹ്‌യാൻ, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ അലി അൽശാംസി, അന്താരാഷ്ട്ര സഹകരണ കാര്യങ്ങൾക്കുള്ള സഹമന്ത്രി റീം അൽഹാശ്മി, ഫെഡറൽ കസ്റ്റംസ് അതോറിറ്റി പ്രസിഡന്റ് അലി അൽനിയാദി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.