Sorry, you need to enable JavaScript to visit this website.

കാൽനൂറ്റാണ്ടു മുമ്പ് കാണാതായ ആളെ  മുംബൈയിൽ കണ്ടെത്തി

കാസർകോട്- കാൽനൂറ്റാണ്ടു മുമ്പ് കാണാതായ പൈക്കം സ്വദേശിയെ മുംബൈയിൽ കണ്ടെത്തി. സാമൂഹ്യ പ്രവർത്തകനായ ഒ.പി.ഹനീഫയുടെയും, റസാഖിന്റെയും ഇടപെടലിലൂടെയാണ് പൈക്ക സ്വദേശി മൊയ്തീനെ കണ്ടെത്തിയത്. വീട്ടുകാർക്ക് ഇയാളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ന്യൂ മുംബൈയിലുളള ഒ.പി ഹനീഫയുടെ സുഹൃത്തായ റസാഖ് ഒരു വീഡിയോ അയച്ചു കൊടുത്തത്. വീഡിയോയിൽ ഇയാൾ സ്ഥലവും പേരും പറയുന്നുണ്ട്. ഇത് പൈക്കം വാട്‌സാപ്പ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്യുകയും ബന്ധുക്കൾ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് ഹനീഫയും ബന്ധുവും മുംബൈയിലേക്ക് തിരിച്ച് അദ്ദേഹത്തെ കാണുകയും നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. 

Latest News