ജിദ്ദ- ഉംറ നിർവഹിച്ചതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി തീർഥാടകൻ ജിദ്ദ എയർപോർട്ടിൽ നിര്യാതനായി. മോങ്ങം സ്വദേശി താഴെപറമ്പൻ അബൂബക്കർ ഹാജി എന്ന ടി.പി കുഞ്ഞു(77)വാണ് മരിച്ചത്. ഭാര്യ സാബിറയോടൊപ്പം ബോർഡിംഗ് പാസ് എടുത്തതിന് ശേഷം സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് അകത്തു കയറിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. മക്കൾ: ഷാഹിന, ഷാഹിദ്, സമീറ(തബൂക്ക്), മുഹ്‌സിന, മുർഷിദ.മരുമക്കൾ: ശുക്കൂർ പൂക്കോയ, മുഷ്താഖ്, അബ്ദുല്ല, ജുബ്‌ന. ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി റുവൈസ് മഖ്ബറയിൽ മറവ് ചെയ്തു.