കാര്‍ മരത്തിലിടിച്ച് അപകടം; രണ്ട് സീരിയല്‍ നടിമാര്‍ മരിച്ചു

ഭാര്‍ഗവി

ഹൈദരാബാദ്- കാറപകടത്തില്‍ രണ്ട് തെലുഗ് സീരിയില്‍  നടിമാര്‍ മരിച്ചു.  ഭാര്‍ഗവി (20), അനുഷ റെഡ്ഡി (21) എന്നിവരാണ് മരിച്ചത്. സീരിയലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് കാറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. ഷൂട്ടിങിനായി തിങ്കളാഴ്ചയാണ് രണ്ടുപേരും തെലുങ്കാനയിലെ വിക്രാബാദിലെത്തിയത്. കാര്‍ െ്രെഡവര്‍ക്കും ഇവരുടെ കൂടെയുണ്ടായിരുന്ന വിനയ് കുമാര്‍ എന്നയാള്‍ക്കും പരിക്കുണ്ട്.

http://malayalamnewsdaily.com/sites/default/files/2019/04/17/car-crash.jpg
എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാനായി ഡ്രൈവര്‍ വണ്ടി തെറ്റിച്ചപ്പോള്‍ റോഡരികിലുണ്ടായിരുന്ന മരത്തില്‍ ഇടിക്കുകയായിരുന്നു.ഭാര്‍ഗവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അനുഷ റെഡ്ഡി മരിച്ചത്.

 

Latest News