കൽപ്പറ്റ- സിവിൽസർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി പെൺകുട്ടി ശ്രീധന്യക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. ശ്രീധന്യയുടെഅച്ഛനും സഹോദരനുമൊപ്പം ശ്രീധന്യ പഠിച്ച സ്‌കൂളിൽവെച്ചാണ് രാഹുൽ അവരെ അഭിനന്ദിച്ചത്. ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ഏറെനേരം രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി എന്നിവരുമായി ശ്രീധന്യ സംസാരിച്ചു. വയനാട്ടിലെ കുറിച്യർ വിഭാഗത്തിൽനിന്നുള്ള സുരേഷ്-കമല ദമ്പതികളുടെ മകളായ ശ്രീധന്യ 410-ാം റാങ്ക് നേടിയാണ് സിവിൽ സർവീസ് വിജയം സ്വന്തമാക്കിയത്.






