ഒളിഞ്ഞുനോക്കുന്ന മോഡിക്ക് പവാറിന്റെ വായടപ്പന്‍ മറുപടി

മുംബൈ- സ്വന്തം കുടുംബം ഇല്ലാത്തതിനാലാണ് പ്രധാനമന്ത്രി മോഡി മറ്റുള്ളവരുടെ വീടുകളിലേക്ക് ഒളിഞ്ഞുനോക്കുന്നതെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. കൂടുതല്‍ പറയാനറിയാം. പക്ഷേ നന്നേ തരംതാഴാന്‍ ആഗ്രഹിക്കുന്നില്ല- പവാര്‍ ട്വീറ്റ് ചെയ്തു.
പവാര്‍ നല്ലവനാണെങ്കിലും കുടുംബം മോശമാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കാണ് ശരദ് പവാറിന്റെ മറുപടി. പവാറിന് കുടുംബ പ്രശ്ങ്ങളുണ്ടെന്നും മരുമക്കല്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍നിന്ന് വിട്ടുപോയെന്നും മറ്റുമാണ് മോഡി പറഞ്ഞിരുന്നത്.
എന്റെ വീട്ടിലെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിനു എന്താണ് കാര്യമെന്നാണ് ചോദിക്കാന്‍ വിചാരിച്ചത്. പിന്നീട് ഞാന്‍ തന്നെ മനസ്സിലാക്കി. എനിക്ക് ഭാരയും മകളും മകളുടെ ഭര്‍ത്താവും ഞങ്ങളെ സന്ദര്‍ശിക്കുന്ന മരുമക്കളുമൊക്കെ ഉണ്ടല്ലോ. പക്ഷേ അദ്ദേഹത്തനു ആരുമില്ല.
ഒരു കുടുംബത്തെ എങ്ങനെ പരിപാലിക്കണമെന്ന് മോഡിക്ക് അറിയില്ല. അതുകൊണ്ടാണ് മറ്റുള്ളവരുടെ കുടുംബങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നത്- പവാര്‍ പറഞ്ഞു.

 

 

Latest News