ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രണ്ട് ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. മുസ്ലിം ലീഗിനെ വൈറസ് എന്നാരോപിക്കുന്ന ട്വീറ്റുകളാണ് നീക്കം ചെയ്തത്. മുസ്ലിം ലീഗ് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിവാദ പരാമര്‍ശങ്ങള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
വൈറസ് പരാമര്‍ശത്തിനു പുറമേ ഇന്ത്യാ വിഭജനത്തില്‍ മുസ്ലിം ലീഗിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ട്വീറ്റാണ് നീക്കിയത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ബിജെപി ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ, എം.എസ്. സിര്‍സ എന്നിവരുടെ വിവാദ സന്ദേശങ്ങളം ട്വിറ്റര്‍ നീക്കി.