വാഷിംഗ്ടണ്‍- യെമനില്‍ നിയമാനുസൃത ഭരണകൂടത്തെ സ്ഥാപിക്കുന്നതിന് സൗദി അറേബ്യ നേതൃത്വം നല്‍കുന്ന സൈനിക നടപടിയെ പിന്തുണക്കരുതെന്ന യു.എസ് കോണ്‍ഗ്രസ് പ്രമേയം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീറ്റോ ചെയ്തു. ഈ പ്രമേയം അനാവശ്യമാണെന്നും ഭരണഘടനാപരമായ തന്റെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതാണെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ഇന്നും ഭാവിയിലും അമേരിക്കന്‍ പൗരന്മാരുടേയും സൈനികരുടേയും ജീവന്‍ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം വീറ്റോ സന്ദേശത്തല്‍ പറഞ്ഞു. ട്രംപിന്റെ തീരുമാനത്തെ സഖ്യരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു.
സഖ്യരാഷ്ട്രങ്ങളോട് അമേരിക്ക കാണിക്കുന്ന നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ് ട്വീറ്റ് ചെയ്തു.
യെമനിലേക്ക് സൈനികരെ അയക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തടയുന്ന പ്രമേയം സെനറ്റ് മാര്‍ച്ചിലും ജനപ്രതിനിധി സഭ ഈ മാസവുമാണ് പാസാക്കിയത്.