നോട്രഡാം കത്തീഡ്രല്‍ അപകടസമയത്ത് മസ്ജിദുല്‍ അഖ്‌സയിലും അഗ്നിബാധ- Video

ജറുസലം- പാരീസിലെ പ്രശസ്ത നോട്രഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധയുണ്ടായ സമത്ത് ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയിലും തീപ്പിടിത്തമുണ്ടായതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എന്നാല്‍ ഉടനടി രക്ഷാപ്രവര്‍ത്തകരെത്തി അണച്ചു. അപായങ്ങളില്ല. അഗ്നിബാധയുടെ കാരണം അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ പറഞ്ഞു. തീപ്പിടിത്തത്തില്‍ മര്‍വാനി പ്രാര്‍ത്ഥനാ മുറിക്കു മുകളിലെ ഒരു ഗാര്‍ഡ് റൂം കത്തിയതായി അഖ്‌സ പരിപാലിക്കുന്ന വഖഫ് വകുപ്പ് അധികൃതര്‍ അറിയിച്ചു. യുവാക്കല്‍ തീ കൊണ്ട് കളിച്ചതാണ് അപകടമുണ്ടാക്കിയതെന്നും അവര്‍ പറഞ്ഞു.

Latest News