Sorry, you need to enable JavaScript to visit this website.

ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സമാജ്‌വാദി പാര്‍ട്ടിയില്‍;  ലഖ്‌നൗവില്‍ മത്സരിക്കും

ലഖ്‌നൗ- ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയും ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് പൂനം സിന്‍ഹയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഉത്തര്‍ പ്രദേശിലെ എസ്.പി-ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പൂനം ലഖ്‌നൗവില്‍ മത്സരിക്കുമെന്ന് ഏതാനും ആഴ്ചകളായി അഭ്യൂഹമുണ്ടായിരുന്നു. പൂനം എസ്പിയില്‍ ചേര്‍ന്നതോടെ ലഖ്‌നൗവില്‍ ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങിനെതിരെ മത്സരിക്കുമെന്ന് ഉറപ്പായി.

Latest News