ആവേശം പകരാന്‍ രാഹുല്‍ വീണ്ടും; മാണിയുടെ വീട് സന്ദര്‍ശിക്കും

തിരുവനന്തപുരം- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം ഇന്ന് തുടങ്ങും. മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി പാലായിലെത്തി അന്തരിച്ച കെ.എം. മാണിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. വയനാട്ടിലും പാലക്കാട്ടുമാണു നാളെത്തെ പ്രചാരണം.

തിങ്കളാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തിയത്. ശംഖുമുഖത്തെ സ്വകാര്യ ഹോട്ടലില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചു.

 

Latest News