മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയില്‍ ടാങ്കര്‍ ലോറിയിടിച്ച് മൂന്ന് മരണം

മലപ്പുറം- കൂട്ടിലങ്ങാടിയില്‍  ഗുഡ്‌സ് ഓട്ടോയില്‍ ടാങ്കര്‍ ലോറി ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
 ബംഗാള്‍ സ്വദേശികളായ സൈദുല്‍ ഖാന്‍ (30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീന്‍, ദീപ്കര്‍ എന്നിവര്‍ ആശുപത്രിയിലാണ്.

 

Latest News