മക്ക - അല്‍റബ്വ ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളി മരിക്കുകയും മറ്റൊരു തൊഴിലാളിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാര്‍പ്പ് ജോലിക്കിടെയാണ് മേല്‍ക്കൂര തൊഴിലാളിള്‍ക്കു മേല്‍ തകര്‍ന്നുവീണതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു. സിവില്‍ ഡിഫന്‍സ് അധികൃതരാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തൊഴിലാളികളെ പുറത്തെടുത്തത്. അപ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നു.






