അമേരിക്കൻ സൈനിക മേധാവി സല്‍മാന്‍ രാജാവുമായി ചർച്ച നടത്തി

യു.എസ് സെൻട്രൽ കമാണ്ട് മേധാവി ജനറൽ കെന്നത്ത് മക്കെൻസിയും തിരുഗേഹങ്ങളുടെ സേവകൻ  സൽമാൻ രാജാവും ചർച്ച നടത്തുന്നു. 

റിയാദ് - മധ്യപൗരസ്ത്യദേശത്ത് അമേരിക്കയുടെ സൈനിക നടപടികളുടെ ചുമതലയുള്ള യു.എസ് സെൻട്രൽ കമാണ്ട് മേധാവി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി ചർച്ച നടത്തി. അൽയെമാമ കൊട്ടാരത്തിൽ വെച്ചാണ് സൽമാൻ രാജാവ് ജനറൽ കെന്നത്ത് മക്കെൻസിയെ സ്വീകരിച്ചത്. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. 
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, സഹമന്ത്രിയും റോയൽ കോർട്ട് മേധാവിയുമായ ഖാലിദ് അൽഈസ, റിയാദ് യു.എസ് എംബസി ചാർജ് ഡി അഫയേഴ്‌സ് ക്രിസ്റ്റഫർ ഹെൻസൽ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. 
 

Latest News