ആലപ്പുഴ-മകളുടെ വിവാഹത്തിനുള്ള സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെ ബൈക്കപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. പല്ലന ചക്കാലയില്‍ പരേതനായ സലാഹുദ്ദീന്റെ മകള്‍ ഷാനിമോള്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ ആലപ്പുഴ കൊങ്ങിണി ചുടുകാടിന് സമീപമായിരുന്നു അപകടം. ആലപ്പുഴ ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മകനുമൊത്ത് വാടകക്ക് താമസിക്കുന്ന പുന്നപ്രയിലെ വീട്ടിലേക്ക് വരുമ്പോള്‍ ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. ഷാനിയുടെ ഉടലും തലയും വേര്‍പെട്ട നിലയിലായിരുന്നു. മകനും പരിക്കുണ്ട്. മകള്‍ നീതുവിന്റെ വിവാഹം 21- ന് നിശ്ചയിച്ചിരിക്കുകയാണ്.






