ബീജിംഗ്- ലോകത്തെ അപൂര്‍വ ഇനത്തില്‍പെട്ട ഭീമന്‍ ആമ ചൈനയില്‍ ചത്തു. ഈ ഇനത്തില്‍ ഇനി രണ്ട് ആമകള്‍ കൂടി മാത്രമാണ് ലോകത്ത് ശേഷിക്കുന്നത്. 90 വയസ്സ് പ്രായമുള്ള യാങ്‌സെ എന്ന പെണ്‍ ആമയാണ് ദക്ഷിണ ചൈനയിലെ സുഷോ മൃഗശാലയില്‍ അന്ത്യശ്വാസം വലിച്ചത്.
മരിക്കുന്നതിന് മുമ്പ് ആമയില്‍ കൃത്രിമ ഗര്‍ഭധാരണത്തിന് ശാസ്ത്രജ്ഞര്‍ ശ്രമിച്ചിരുന്നു. അഞ്ചു തവണ ഇപ്രകാരം ശ്രമിച്ചിട്ടും വിജയിച്ചിരുന്നില്ല. വേട്ട, അമിതമായ മത്സ്യബന്ധനം, വാസസ്ഥലങ്ങള്‍ നശിച്ചുപോകല്‍ തുടങ്ങിയ കാരണങ്ങളാലാണ് ഈ ആമയുടെ വംശനാശം സംഭവിച്ചത്.