അല്‍ബാഹ- ബാങ്കുകളില്‍ നിന്ന് പണം കൊണ്ടുപോകുന്ന വാന്‍ മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. സ്വകാര്യ സെക്യൂരിറ്റി കമ്പനിയായ അല്‍മജാല്‍ കമ്പനിയുടെ വാഹനമാണ് എയര്‍പോര്‍ട്ട് റോഡില്‍ അല്‍അഖീഖില്‍ അപകടത്തില്‍ പെട്ടത്. ഉച്ചക്ക് ഒരുമണിയോടെയാണ് റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് അല്‍ബാഹ പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് നീക്കി.






