ന്യൂദല്‍ഹി- ദല്‍ഹിയിലെ കോണ്‍ഗ്രസ്-എഎപി സഖ്യം സംബന്ധിച്ച നിലപാടില്‍ നിന്ന് അരവിന്ദ് കേജ്‌രിവാള്‍ പിന്നോട്ടു പോയെന്ന രാഹുലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കേജ്‌രിവാള്‍ രംഗത്തെത്തി. എന്തു നിലപാടു മാറ്റമെന്ന് അദ്ദേഹം ചോദിച്ചു. ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു വരികയാണ്. താങ്കളുടെ പ്രതികരണം കാണിക്കുന്നത് ഈ സഖ്യത്തില്‍ താല്‍പര്യമില്ലെന്നാണ്. വെറും പ്രകടനമാണ്. താങ്കള്‍ വലിയ പ്രസ്താവനകള്‍ ഇറക്കുക മാത്രമാണ് ചെയ്യുന്നത്. ഇതില്‍ ദുഖമുണ്ട്- കേജ്‌രിവാള്‍ ട്വീറ്റീലൂടെ പ്രതികരിച്ചു. മോഡി-ഷാ ഭീഷണിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാന ദൗത്യം. യുപിയിലേയും മറ്റു സംസ്ഥാനങ്ങളിലേയും ബിജെപി വിരുദ്ധ വോട്ടുകള്‍ താങ്കള്‍ ഭിന്നിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്- കേജ്‌രിവാള്‍ തിരിച്ചടിച്ചു.
ദല്‍ഹിയില്‍ നാലു സീറ്റുകള്‍ വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നറിയിച്ച് രാഹുലിന്റെ ട്വീറ്റ് വന്നതിനു പിന്നാലെയാണ് എഎപി നേതാവിന്റെ പ്രതികരണം. ചര്‍ച്ചകള്‍ പുരോഗമിക്കവെ കേജ്‌രിവാള്‍ നിലപാട് മാറ്റിയെന്നും രാഹുല്‍ പറഞ്ഞിരുന്നു.