Sorry, you need to enable JavaScript to visit this website.

എല്‍ നിനോ ബാധിക്കില്ലെന്ന് പ്രതീക്ഷ; കാലവര്‍ഷം ചതിക്കില്ല

ന്യൂദല്‍ഹി- കാര്‍ഷിക മേഖലക്ക് പ്രതീക്ഷ നല്‍കി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജ്യത്തെ കാലവര്‍ഷം കുറയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം നടത്തിയിരിക്കുന്ന ആദ്യ പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് 5% കൂടുകയോ കുറയുകയോ ചെയ്യാം. ശരാശരിയില്‍ കൂടുതലോ അധിക മഴയോ ലഭിക്കാനുള്ള സാധ്യത തീരെയില്ലെന്നും പ്രവചനത്തില്‍ പറയുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ മഴ കിട്ടാനാണു സാധ്യതയെന്നും ഇന്ത്യ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ ഡോ.കെ. ജെ. രമേശ് പറഞ്ഞു.
കാലവര്‍ഷത്തെ എല്‍ നിനോ ബാധിക്കാന്‍ സാധ്യതയില്ലെന്ന് ഐഎംഡി വ്യക്തമാക്കി. എന്നാല്‍ അവസാന ഘട്ടമായ ഓഗസ്റ്റ് മാസത്തില്‍ നേരിയ തോതില്‍ എല്‍ നിനോയുടെ പ്രതിഭാസം അനുഭവപ്പെടും. ഇതു മഴയുടെ തോതു കുറയ്ക്കുമെങ്കിലും കാര്‍ഷിക മേഖലയെ ബാധിക്കില്ല. ഇന്ത്യന്‍ സമുദ്രങ്ങളിലെ താപനിലയുമായി ബന്ധപ്പെട്ട ഐഒഡി ഇന്ത്യന്‍ സമുദ്രതാപനില ദ്വന്ദം (ഡൈപോള്‍) മണ്‍സൂണിന് അനുകൂലമാണെന്നും ഐഎംഡി  വ്യക്തമാക്കി.

കഴിഞ്ഞ 50 വര്‍ഷമായി രാജ്യത്തു ലഭിക്കുന്ന കാലവര്‍ഷത്തിന്റെ ദീര്‍ഘകാല ശരാശരി ഏകദേശം 89 സെന്റീമീറ്ററാണ്. ജൂണ്‍ ഒന്നിന് കേരളത്തിലെത്തുന്ന കാലവര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള നാല് മാസമാണ് പെയ്യുന്നത്.

 

Latest News